Monday, October 3, 2011

കൂട്ടുകാരിയ്ക്ക്

ഏതോ വിഹായസ്സിന്‍ അനന്തതയിലമര്ന്ന
നൊമ്പരത്തെ ഇന്നാരോ വിളിച്ചുണര്‍ത്തി.
ശാന്തിയുടെ താഴ്വരയില്‍ ഞാ-
നൊളിച്ചുവച്ച കണ്ണീര്‍ ആരോ ഉണര്‍ത്തി.
വെയിലേറ്റു വാടുന്ന പൂ പോലെന്‍ മുഖം
താഴ്ന്നു ഭൂമിക്കഭിമുഖമായ്..
നീലാകാശ നീലിമയില്‍ ഓടി വരുന്ന
കരിമുകില്‍ പെണ്‍കൊടിയെ പോലെ.
കാര്‍മേഘം എന്‍ മുഖത്തെ മറച്ചു..
മഴ പോല്‍പെയ്തെന്‍ മിഴിയില്‍ നിന്നും
വിരഹത്തിന്‍ മഴത്തുള്ളികള്‍..
എന്നെന്നും ഏകയായ് നടന്ന
ഭൂതകാലമിന്നു ഞാനോര്‍ത്ത് പോയി..
അന്ന് നീ വന്നെന്‍ മുന്നില്‍ നിന്ന നേരം
മഴ കണ്ട മയില്‍ പോലെ ഞാനാടി.
ഒരുമിച്ച് കളിച്ചു ചിരിച്ചു നടന്നു നാം
ഭൂമിയെ നാമൊരു സ്വര്‍ഗ്ഗമാക്കി..
വിദ്യാലയങ്കണത്തിന്‍ മരചോട്ടില്‍ നാം
ഒരുമിച്ചത് നിന്നതും ഞാനോര്‍ത്തു.
അന്ന് നീ പാടിയ സൌഹ്റുദ ഗാനങ്ങള്‍
ഇന്നുമെന്‍ മനസ്സില്‍ അലയടിച്ചു.
കയറ്റിലിളകുമൊരു കരിയില പോലെന്‍
മനമിന്നു ചാഞ്ചാടിടുന്നു.
ഇന്ന് ഞാന്‍ നിന്നെ ഓര്‍ക്കവേ
പുല്‍ക്കൊടി തുമ്പില്‍ നിന്നുതിരും
മഞ്ഞുതുള്ളി പോലെന്‍ കണ്ണില്‍ നിന്നടരുന്നോരു
കണ്ണൂനീര്‍ത്തുള്ളീ ഭൂമിദേവിക്കായ്..

ഹര്‍ഷ എച്ച് ,
പതിനൊന്നാം ക്ളാസ്.


No comments:

Post a Comment