Wednesday, September 7, 2011

മഴ

മഴയൊന്ന് പെയ്തപ്പോള്‍ മുറ്റത്തിറങ്ങി
ഞാനൊരുപാടുനേരം കളിച്ചിരുന്നാള്‍,
അമ്മയോ വടിയുമായെന്നരികത്തു
പെട്ടെന്നു ഇറങ്ങിയണഞ്ഞ നേരം
ഞാനാ നിമിഷമെന്‍ വീടിനകം പൂകി
അച്ചന്റെ പിന്നിലൊളിച്ചു നിന്നു.
"എന്തേ ഓടികിതച്ചുകൊണ്ടെത്തുന്നു
എന്തേ നീ കാരണം ചൊല്ല് കുഞ്ഞേ "
മഴയത്ത് തുള്ളികളിച്ചതും നടന്നതും
മഴവെള്ളം കോരി തെറിപ്പിച്ചതും
മഴവെള്ളം ആവോളം വായില്‍ നിറച്ചതും
എല്ലാം എന്നച്ഛനോടൊതി ഞാനും.
അത് കേട്ടനേരം അലിവോടെ എന്നച്ചന്‍
ഉപദേശം ഓരോന്നായി ചൊല്ലിത്തന്നു
"മഴ കൊണ്ടാല്‍ നന്നല്ല, ദീനം പിടിക്കില്ലേ
അമ്മ ചൊല്ലുന്നത് കേള്‍ക്ക് കുഞ്ഞേ"
അന്നേരമച്ചന് പൊന്നുമ്മ നല്കി ഞാനമ്മേ- 
ടടുക്കലേക്കോടിപ്പോയി ....  

അനഘ പവിത്രന്‍,
ഏഴാം ക്ളാസ്സ്.

3 comments: